Wednesday, February 27, 2008

മുഖം ശത്രുവോ മിത്രമോ

മുഖം മനസ്സിന്റെ കണ്ണാടി..
ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വെണ്ട താനും..
അങ്ങനെ ആണെങ്കില്‍ മുഖം മനസ്സിന്റെ ശത്രുവോ മിത്രമോ ??

Tuesday, February 26, 2008

വിനീതും ശ്രീനിവാസനും

സൈക്കിള്‍ സിനിമ തീയറ്റര്‍ നിറഞ്ഞോടുന്നു.ശ്രീനിവാസന്റെ ഡയലോഗ്‌ പ്രസന്റേഷനും മാനറിസങ്ങളും മകനും കഴിയുന്നുണ്ടൊ എന്നറിയാന്‍ വേണ്ടി പ്രേക്ഷകര്‍ തീയറ്ററിലേക്കെത്തുന്നു.വിനീതില്‍ ഒരു കൊച്ചു ശ്രീനിവാസനെ കണ്ടു പ്രേക്ഷകര്‍ ഉള്ളില്‍ സന്തോഷിക്കുന്നു.പക്ഷെ തീയറ്റര്‍ വീട്ടിറങ്ങുമ്പോള്‍ ഒരു ശരാശരി മലയാളിയുടെ പ്രതികരണം ഇങ്ങനെ "മകന്‍ വിനീത്‌ അഛന്‍ ശ്രീനിവാസനെ അനുകരിക്കരുതായിരുന്നു"...

[കാരസ്കരത്തിന്‍ കുരു പാലില്‍ ഇട്ടാല്‍ കാലാന്തരെ കയ്പു ശമിപ്പതുണ്ടോ...]!!!

Friday, February 22, 2008

കല്യാണം

നമ്മള്‍ മലയാളികള്‍ ആഹാരസാധനങ്ങള്‍ എല്ലാം "കഴിക്കുന്നു".

കല്യാണത്തിന്റെ കൂടെ സദ്യ ഉള്ളതുകൊണ്ടാവുമോ കല്യാണവും "കഴിക്കുന്ന" കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌??

[ഇക്കു മോള്‍ പ്ലേറ്റില്‍ നിനു ദോശ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ചോദിച്ചത്‌ "ഇങ്ങനെ ആണോ അഛനും കല്യാണം കഴിച്ചത്‌!"]

Thursday, February 21, 2008

കണ്ണുനീര്‍.


കണ്ണുനീരില്‍ ഉപ്പുരസം ഉണ്ടെങ്കില്‍ കടല്‍ ആരുടെ കണ്ണീര്‍...!!!!!