Thursday, October 11, 2007

ബെര്‍ളിയുടെ ജെസ്സി-Part II

എഴുതുന്നതിനിടയില്‍ ഉറക്കം വന്നതു കാരണം ബെര്‍ളി എഴുതി നിര്‍ത്തിയ ജെസ്സി ഇവിടെ പൂര്‍ണമാക്കുന്നു
---------------------------------------------------------------------------------------
ദിവസം അഞ്ചാറു കഴിഞ്ഞിട്ടും കുര്യച്ചനെ കാണാതാപ്പൊള്‍ ജെസ്സി എന്തയാലും പ്രവിത്താനത്തേക്കു പോകാന്‍ തന്നെ തീരുമാനിച്ചു.തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനു അഛനെന്നു ചൂണ്ടി കാണിക്കാന്‍ ഒരാളു വേണ്ടേ. കുര്യച്ചന്‍ ചൂണ്ടയിട്ടിട്ടു മുങ്ങിയതാണെങ്കിലൊ..

പ്രവിത്താനെതി വീടു കണ്ടു പിടിച്ചു എത്തിയപ്പൊള്‍ വാതില്‍ക്കല്‍ ലിസാമ്മചേട്ടത്തീ

ചേട്ടത്തീ,കുര്യച്ചന്‍ ചേട്ടന്‍ കുത്തിയ പാവലം കിളിക്കാറായല്ലോ. ചേട്ടനെ അങ്ങോട്ടു കാണുന്നില്ലല്ലൊ...

അങ്ങോര്‍ ഇവിടന്നു പൊയിട്ടു കുറേ ദിവസമായി..സാരമില്ലടീ, നീ ഇവിടെ രണ്ടു മൂന്നു ദിവസം എന്റെ കൂടെ നില്‍ക്ക്‌. അങ്ങോര്‍ വരുമ്പൊള്‍ നിങ്ങള്‍ക്കു രണ്ടു പേര്‍ക്കും കൂടി ഒരുമിച്ചു പൊകാം. ലിസാമ്മ അവളെ വീട്ടിനകത്തേക്കു കൊണ്ടു പൊയി...

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു.കാലം എവിടെയൊക്കെയൊ ഇഴഞ്ഞു നീങ്ങി..വസന്തവും ശിശിരവും കടന്നു പൊയി...

ഇന്നു ആ വീട്ടില്‍ പിള്ളാരു മൂന്നാണ്‌ . രണ്ടു പര്‍ ലിസാമ്മയുടേയും ഒരാള്‍ ജെസ്സിയുടെയും.ഒരു ദിവസം വൈകുന്നേരം മുറ്റത്തൊരു കാല്‍പെരുമാറ്റം. കളിച്ചു കൊണ്ടിരുന്ന പിള്ളാര്‍ തിരിഞ്ഞു നോക്കി. അവര്‍ക്കു തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. "അഛന്‍ വന്നു, അഛന്‍ വന്നൂ...."പിള്ളാര്‍ രണ്ടു പേരും കുര്യച്ചനെ കെട്ടി പിടിച്ചു...

അപ്പോള്‍ കുര്യച്ചനെ സാകൂതം നോക്കി നില്‍ക്കുകയായിരുന്നു ആ ഇളം പൈതല്‍.കുര്യച്ചന്‍ ഒരു നിമിഷം ആ കുഞ്ഞിന്റെ മുഖത്തേക്കു നൊക്കി.. അതെ..

നെറ്റിയിലെ മുറിപ്പാടിലേക്കു വീണു കിടക്കുന്ന അതേ മുടിച്ചുരുളകള്‍..

കുര്യച്ചന്‍ അറിയാതെ വിളിച്ചു പൊയി.. എന്റെ മോളേ.....

അഛാ ,മോളേ.....
അഛാ ,മോളേ.....
അഛാ ,മോളേ.....

ശുഭം

1 comment:

കുഞ്ഞന്‍ said...

ഇത്ര കൃത്യമായി കാര്യങ്ങള്‍ പറയണമെങ്കില്‍, സംശയം സംശയം..!