ഡോ- യേസ് കംഇന്‍...
വഷളനും തൊന്ന്യാസിയെ പൊലെ തൊന്നിക്കുന്നവനുമായ രോഗി അകത്തു കടന്നു.
ഡോ-ഇരിക്കൂ...
രോഗി ഇരുന്നു.തന്നെ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടോ എന്ന ഭീതിയോടെ
ചുറ്റും നോക്കി.
ഡോ-എന്താ പേര് ?
രോഗി-ഡോക്ടര്‍...
ഡോ-ഓഹോ.. അതാണോ പേര് ?
രോഗി-അതല്ല.. ഡോക്ടര്‍... എന്റെ പേര് ആരോടും പറയരുത്...
ഡോ-നിങ്ങളുടെ പേരെന്തിനാ ഞാന്‍ വല്ലവരോടും പറയുന്നത്... നിങ്ങളാരാ
സുകുമാരക്കുറുപ്പോ ?
രോഗി-കഷ്ടം! ഡോക്ടര്‍ ഒട്ടും അപ്ഡേറ്റഡ് അല്ല.. അതുകഴിഞ്ഞെത്രയോ
പിടികിട്ടാപ്പുള്ളികള്‍ കേരളത്തില്‍ വന്നു പോയി.
ഡോ-ഓഹോ..അതില്‍ ഏതു പിടികിട്ടാപ്പുള്ളിയാണ് നിങ്ങള്‍..
രോഗി-ശൊ!ഞാന്‍ പിടികിട്ടാപ്പുള്ളിയല്ല.. സെലബ്രിറ്റിയാ !
ഡോ-സെലബ്രിറ്റിയോ ???? ഹത് കൊള്ളാം !
രോഗി-താങ്ക്സ് ഉണ്ടു കെട്ടോ...!
ഡോ-എന്താ സെലബ്രിറ്റീടെ പേര് ?
രോഗി(വീണ്ടും പരുങ്ങി)-ബെര്‍ളി തോമസ്.... !!!
ഡോക്ടര്‍ ഞെട്ടുന്നു. കണ്ണട ഊരി പൊടി തുടച്ച് വീണ്ടും നോക്കി.സംഗതി
ഉറപ്പു വരുത്തിയപ്പൊള്‍ ഡോക്റ്ററുടെ മുഖം ചുവന്നു . ബെര്‍ളിയുടെ മുഖം ഇരുണ്ടു. താന്‍ തികഞ്ഞ രോഗിയാണെന്നു തോന്നിയിട്ടാവാം ഈ ഭാവ മാറ്റം എന്നു ബെര്‍ളി സംശയിച്ചു.
രോഗി-ചികില്സയില്ലേ ഡോക്ടര്‍ ? -ആശങ്ക കലര്‍ന്ന ചോദ്യം.
ആരോ നിലത്തിരുന്നു കാലു ചൊറിയുന്നതു പോലെ ഡോക്റ്റരുടെ മുഖം പിന്നെയും
ചുവന്നു. ചുവന്നു ചുവന്നു ഒരു തക്കാളി പോലെ ആയി.
ബെര്ളിക്കാണെങ്കില് ആധിയും തുടങ്ങി. ഉള്ളില്‍ തൊന്നിയ ദേഷ്യം ഒതുക്കി ഡോക്ടര്‍ എണീറ്റ്
വന്ന് ബെര്‍ളിയെ നുള്ളി- ദുഷ്ടന്! മുന്ഷ്യന്മാരെ റീമേക്കിട്ടും പാരടി ഉണ്ടാക്കിയും
ബ്ലോഗിലൂടെ കൊല്ലുമല്ലൊ..ഇപ്പോള്‍ നെരിട്ടു പാരടി പറയുവാന്‍ ഇറങ്ങിയിരിക്കുവാണോ.....എനിക്കു വയ്യേയ്...
ബെര്ളിക്കു പേടി കൂടി... തന്നെ അറിയുന്ന, തന്റെ ബ്ലോഗ് വായിക്കുന്ന ഡോക്ടറാണ്.ഇനി അല്‍പ്പം പോലും മയം പ്രതീക്ഷിക്കണ്ട. പരിചയമുള്ള പൊലീസുകാരനണെങ്കില് നാലിടി കൂടുതല്‍ എന്നാണല്ലോ..
ഡോ-പറയൂ..ബെര്‍ളിക്ക് എന്താ പ്രശ്നം ?
രോഗി-ഞാനിവിടെ വന്നത് ഡോക്ടര്‍ ആരോടും പറയരുത് ..
ഡോ-ഇല്ല ബെര്‍ളി.. അതോര്‍ത്ത് പേടിക്കേണ്ട..
രോഗി-അയ്യോ.. പേടിയുള്ളതുകൊണ്ടല്ല.. ഡോക്ടര്‍ ഇത് നാലു പേരോടു പറഞ്ഞാല്‍
പിന്നെ എനീക്കിതിനു പാരഡി ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ പറ്റില്ല.. അതുകൊണ്ടാ..
ഡോ-അങ്ങനെ.. ശരി,ശരി.. ഇനി പറയൂ എന്താണ് നിങ്ങളുടെ പ്രശ്നം ?
രോഗി-ബ്ലോഗാധിക്യം !!
ഡോക്ടര്‍ കണ്ണ് മിഴിച്ചിരുന്നു-അല്ല അതിപ്പോള്‍ ബ്ലോഗറുടെ എന്തെങ്കിലും പ്രശ്നമായിരിക്കുമല്ലോ...അതിന് എനിക്കെന്തു ചെയ്യാന്‍ പറ്റും ?
ടെക്നിക്കലായിട്ടുള്ള....
രോഗി-നോ ഡോക്ടര്‍..എനിക്ക് മാനസികമായി..
ഡോ-ഓ.. അങ്ങനെ... താങ്കള്‍ പോസ്റ്റുകള്‍ തുരു തുരാ ഇടുന്നു.... എന്നാണ് അവസാനത്തെ പോസ്റ്റ് ഇട്ടത് ?
രോഗി-ഇന്നു കാലത്തു 10 മണിക്ക്..
ഡോ-ഇപ്പൊ അതു കഴിഞ്ഞു 20 മിനുട്ടെ ആയുള്ളു അല്ലെ. ഇതിനു മുന്‍പു ഇങ്ങനെ തുരു തുരാ പോസ്റ്റുകള്‍ ഇടാറുണ്ടായിരുന്നൊ??
രോഗി-ഹില്ല..
ഡോ-എന്താണ് പ്രശ്നമായി തോന്നുന്നത് ? പോസ്റ്റ് ഇടുന്നതു കാരണം കൈയ് വേദന ഉണ്ടൊ?
രോഗി-ഇല്ല. അതിനു ഞാന്‍ റ്റൈഗര് ബാം വാങ്ങിച്ചു കമ്പ്യൂട്ടറിനടുത്തു വച്ചിട്ടുണ്ട്....
ഡോ-പിന്നെന്തിനു മടിച്ചു നില്‍ക്കണം.. അയിരക്കണക്കിനു വായനക്കാര്‍ കാത്തിരിക്കുമ്പോള്‍ ആശങ്കയെന്തിന് ?
രോഗി-അതാണ് ഡോക്ടര്‍ എന്റെ പ്രശ്നം? എന്തോ ഒരാശങ്ക !
ഡോ-എന്താണ് ആശങ്ക ?
രോഗി-ഈ കഥകളും പാരടികളും റീമേക്കുകലും ഒക്കെ ഇട്ടിട്ടു ഞാന്‍ അവസനം ഒരു "നല്ല" ബ്ലോഗ് എഴുത്തുകാരനായി മാറുമോ എന്ന ആശങ്ക
..
ഡോ-കഷ്ടം ! എന്നിട്ടിപ്പോള്‍ എന്തു ചെയ്യുന്നു ?
രോഗി-എന്തു ചെയ്യാന്‍ . ആശങ്ക അകറ്റാന്‍ മിനിറ്റിനു മിനിറ്റിനു പോസ്റ്റുകള്‍ ഇറക്കുന്നു
ഡോ-ഇപ്പൊള്‍ ഏകദെശം എത്ര പോസ്റ്റുകള്‍ കാണും..?
രോഗി-ഇരുന്നൂറോളം വരും..
ഡോ-ഇനീം കൂടുമായിരിക്കും ?
രോഗി-ങൂം...ഐ അഫ്രൈഡ് ദാറ്റ്...
ഡോ-ച്ചാല്‍ ?
രോഗി-എനിക്കു ഫ്രൈ കഴിക്കാന്‍ നേരായി...
ഡോ-ഈ പോസ്റ്റിടല്‍ നിര്‍ത്താന്‍ ആഗ്രഹമില്ലേ.. ?
രോഗി-ആഗ്രഹമുണ്ട്.. പക്ഷെ, കൈ വിറയ്ക്കുന്നു...
ഡോ-വിറയല്‍ മാറാനുള്ള മരുന്ന തരാം...
രോഗി-സംഭ്രമവുമുണ്ട്..
ഡോ-അതിനും തരാം ഒരു പയന്റ്!
രോഗി-ഇതൊരു രോഗമാണോ ഡോക്ടര്‍ ?
ഡോ-അങ്ങനെ പറയാന്‍ പറ്റില്ല.. എന്നാലും രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ പോലെ
തോന്നുന്നു...
രോഗി-എനിക്ക് പേടിയാകുന്നു ഡോക്ടര്‍ ?
ഡോ-എനിക്കും !
രോഗി-ഡോക്ടര്‍ !!!
ഡോ-ഐ മീന്‍... നിങ്ങളുടെ ബ്ലോഗ് വായിക്കാതെ ഞാനെങ്ങനെ...
രോഗി-ഡോക്ടര്‍ എനിക്കൊരു പരിഹാരം നിര്‍ദേശിക്കണം...
ഡോ-ടു വണ്‍ തിങ്..
രോഗി-ടുവാം.
ഡോ-നിങ്ങളുടെ ബ്ലോഗ് പാട്ടത്തിനു കൊടുക്കുക...
രോഗി-പാട്ടത്തിനോ ?
ഡോ-അതെ...ഒന്നോ രണ്ടോ മാസത്തിന് പാട്ടത്തിന് കൊടുക്കുക..."നല്ല" കഥകള്‍
എഴുതാനറിയാവുന്ന ആളുകള്‍ക്ക്...നല്ല കാശ് തരാന്‍ ആളുകളുണ്ടാവും.."നല്ല"
കഥകളെഴുതാനും.. ബെര്‍ളിത്തരങ്ങളില്‍ എഴുതാന്‍ കഴിയുന്നത് മഹാഭാഗ്യമായി കരുതുന്ന എത്ര പേരുണ്ടാവും. അവരിലാരെങ്കിലും പാട്ടത്തിനെടുത്ത് എഴുതട്ടെ...ബ്ലോഗ് സജീവമായി നില്ക്കട്ടെ...
രോഗി-എന്നിട്ട് ?
ഡോ-രണ്ട് മാസം കൊണ്ട് നിങ്ങളുടെ വായനക്കാരെ മുഴുവനും പാട്ടക്കാരന് വേറൊരു ലോകത്തില്‍ കൊണ്ടെത്തിക്കും.നിങ്ങളുടെ പൊസ്റ്റുകള്‍ മൊത്തം ഉദാത്തമായ കമ്മന്റുകള്‍ കൊണ്ടു നിറയും. നിങ്ങളാണു ബൂലോകത്തിലെ എറ്റവും സല്‍സ്വഭാവിയായ എഴുത്തുകാരന് എന്ന് ലോകം വാഴ്ത്തും !
രോഗി-എന്നിട്ട് ?
ഡോ-ഈ രണ്ട് മാസം കൊണ്ട്പാട്ടക്കാരന് "നല്ല നല്ല" പോസ്റ്റുകള്‍ ഇട്ടു ബൂലോകത്തെ കയ്യിലെടുത്തു കാണും . ആ സമയം നോക്കി നിങ്ങള്‍ നാലഞ്ചു ചവറു പോസ്റ്റുകള്‍ ഇടുക..പിന്നെ നിങ്ങള്‍ക്കു ഈ ജന്മത്തു "നല്ല" ബ്ലോഗുകാരനാകാന് പറ്റില്ല. ആകാന്‍ ബൂലോകം സമ്മതിക്കില്ലല്ലോ.അവിടെ സംഗതി വിജയിക്കും !
രോഗി-ഹൊ! ഭയങ്കര ബുദ്ധി ആണു കേട്ടോ..!
ഡോ-താങ്ക്യു,താങ്ക്യു.. ഇതൊക്കെ ചില പൊടിക്കൈകള്‍ മാത്രം..
രോഗി-എങ്ങനെ ഇത്ര മൈന്യൂട്ട് ആയ കാര്യങ്ങള്‍ വരെ അറിഞ്ഞിരിക്കുന്നു...
ഡോ-ഹിഹിഹി.. ഞാനും പണ്ടൊരു ബ്ലോഗറായിരുന്നു...ഇതേ രോഗം വന്ന് ഐ മീന്‍...
ബ്ലോഗാധിക്യം ...ബ്ലോഗിങ് നിര്‍ത്തി വ്യാജ ഡോക്ടറായതാ.. പക്ഷേ ഇടക്കിടക്കു ഓരോരുത്തമാര് ചൊറിഞ്ഞു കയറ്റി പിന്നെയും പോസ്റ്റിടുവിപ്പിക്കും..ഹിഹിഹി..
രോഗി-എന്താണ് ബ്ലോഗിന്റെ പേര് ?
ഡോ-അത് ഞാന്‍ പറയുകേല !
രോഗി-ശൊ!എവിടെ നാട് ?
ഡോ-ആരോടും പറയരുത് !
രോഗി-ശെ.. ഞാനാരോട് പറയാനാ..
ഡോ-ബ്ലോഗിലും ഇടരുത് ..
രോഗി-ഇല്ലെന്നേ...നാടെവിടെയാണെന്നു പറ...
ഡോക്ടര്‍ ചുറ്റുപാടും നോക്കിയിട്ട് പതിഞ്ഞ ശബ്ദത്തില്‍- ഭരണങ്ങാനം !!
Tuesday, November 13, 2007
Monday, November 12, 2007
ബൂലോകത്തെ എല്ലാവര്ക്കും ഒരു പീസ് കേക്ക്!..
Thursday, October 11, 2007
ബെര്‍ളിയുടെ ജെസ്സി-Part II
എഴുതുന്നതിനിടയില്‍ ഉറക്കം വന്നതു കാരണം ബെര്‍ളി എഴുതി നിര്‍ത്തിയ ജെസ്സി ഇവിടെ പൂര്‍ണമാക്കുന്നു
---------------------------------------------------------------------------------------
ദിവസം അഞ്ചാറു കഴിഞ്ഞിട്ടും കുര്യച്ചനെ കാണാതാപ്പൊള് ജെസ്സി എന്തയാലും പ്രവിത്താനത്തേക്കു പോകാന്‍ തന്നെ തീരുമാനിച്ചു.തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനു അഛനെന്നു ചൂണ്ടി കാണിക്കാന്‍ ഒരാളു വേണ്ടേ. കുര്യച്ചന് ചൂണ്ടയിട്ടിട്ടു മുങ്ങിയതാണെങ്കിലൊ..
പ്രവിത്താനെതി വീടു കണ്ടു പിടിച്ചു എത്തിയപ്പൊള്‍ വാതില്ക്കല് ലിസാമ്മചേട്ടത്തീ
ചേട്ടത്തീ,കുര്യച്ചന് ചേട്ടന് കുത്തിയ പാവലം കിളിക്കാറായല്ലോ. ചേട്ടനെ അങ്ങോട്ടു കാണുന്നില്ലല്ലൊ...
അങ്ങോര് ഇവിടന്നു പൊയിട്ടു കുറേ ദിവസമായി..സാരമില്ലടീ, നീ ഇവിടെ രണ്ടു മൂന്നു ദിവസം എന്റെ കൂടെ നില്ക്ക്. അങ്ങോര് വരുമ്പൊള്‍ നിങ്ങള്‍ക്കു രണ്ടു പേര്‍ക്കും കൂടി ഒരുമിച്ചു പൊകാം. ലിസാമ്മ അവളെ വീട്ടിനകത്തേക്കു കൊണ്ടു പൊയി...
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു.കാലം എവിടെയൊക്കെയൊ ഇഴഞ്ഞു നീങ്ങി..വസന്തവും ശിശിരവും കടന്നു പൊയി...
ഇന്നു ആ വീട്ടില്‍ പിള്ളാരു മൂന്നാണ് . രണ്ടു പര് ലിസാമ്മയുടേയും ഒരാള്‍ ജെസ്സിയുടെയും.ഒരു ദിവസം വൈകുന്നേരം മുറ്റത്തൊരു കാല്പെരുമാറ്റം. കളിച്ചു കൊണ്ടിരുന്ന പിള്ളാര് തിരിഞ്ഞു നോക്കി. അവര്‍ക്കു തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. "അഛന് വന്നു, അഛന് വന്നൂ...."പിള്ളാര് രണ്ടു പേരും കുര്യച്ചനെ കെട്ടി പിടിച്ചു...
അപ്പോള്‍ കുര്യച്ചനെ സാകൂതം നോക്കി നില്‍ക്കുകയായിരുന്നു ആ ഇളം പൈതല്‍.കുര്യച്ചന് ഒരു നിമിഷം ആ കുഞ്ഞിന്റെ മുഖത്തേക്കു നൊക്കി.. അതെ..
നെറ്റിയിലെ മുറിപ്പാടിലേക്കു വീണു കിടക്കുന്ന അതേ മുടിച്ചുരുളകള്..
കുര്യച്ചന് അറിയാതെ വിളിച്ചു പൊയി.. എന്റെ മോളേ.....
അഛാ ,മോളേ.....
അഛാ ,മോളേ.....
അഛാ ,മോളേ.....
ശുഭം

Wednesday, October 10, 2007
മാഡം എലിസബത്തും എന്റെ കാറും..
വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ സ്വന്തം കേരളത്തിന്റെ തലസ്ഥാനത്തു ജോലി ചെയ്തിരുന്ന കാലം.അന്നൊക്കെ ചെറുപ്പമായിരുന്നതു കൊണ്ട് കയ്യും മെയ്യും മറന്നു ജോലി ചെയ്ത സമയം ആയിരുന്നു.വിശപ്പും ദാഹവും ഒക്കെ മറന്നു ജോലി ചെയ്യുന്ന സമയം. ഓഫീസ് വീടായി മാറിക്കൊണ്ടിരിക്കുന്ന കാലം.അന്നൊക്കെ ചിലപ്പോള്‍ ഓഫീസില്‍ കാറില്‍ വരുമായിരുന്നു.ചുമ്മാ ഒരു ജാടക്ക്.അന്നു പതിവില്ലാതെ നേരത്തെ ജോലി ഒക്കെ തീര്‍ത്തു 6.00 മണിക്കു ഇറങ്ങാന്‍ തുടങ്ങുവായിരുന്നു. അപ്പോഴാണ് M.D യുടെ ഫോണ്‍. "അതെ ഈ റിപ്പോര്‍ട്ട് കൂടെ തീര്‍ക്കണമല്ലോ".വീട്ടില്‍ അന്നെങ്കിലും നെരത്തെ എത്താമല്ലൊ എന്ന മോഹം ഒക്കെ മാറ്റി വച്ചു റിപ്പോര്‍ട്ടുമായി മല്ലിടാന്‍ തുടങ്ങി...സമയം പൊയതു അറിഞ്ഞേ ഇല്ല.ഏകദേശം 9.00 മണി ആയപ്പോള്‍ വയറില്‍ നിന്നും ആരൊ ഭക്ഷണമില്ലേ , ഭക്ഷണമില്ലേ എന്നു വിളിക്കുന്നു.ഞാന്‍ കാറുമെടുത്തു നേരെ വെള്ളയംബലത്തെ ഹോട്ടലിലേക്ക്.
ഹോട്ടലിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്തു ഹോട്ടലില്‍ കയറി പെറോട്ട , ചിക്കെന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്തു. പെറോട്ടയും നല്ല ചൂടുള്ള ചിക്കന്‍ കറിയും ഒക്കെ കണ്ടപ്പൊള്‍ എല്ലാം മറന്നു ഞാനും ചിക്കനും പെറോട്ടയും മാത്രമുള്ള ഒരു ലോകത്തേക്കു തല്കാലം യാത്രയായി.അങ്ങനെ 1/2 മണിക്കൂര്‍ കഴിഞ്ഞ് ചിക്കന്‍ ഒക്കെ കഴിച്ചു ബില്ലും കൊടുത്തു വെളിയില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ കണ്ടതോ....ഹോട്ടലിനു മുന്പില് ഒരു സിനിമ ഷൂട്ടിങ്ങു കാണാനെന്ന പോലെ ആള്ക്കാര് കൂടിയിട്ടുണ്ട്.2-3 പോലീസ് ജീപ്പ്പും ഉണ്ട്.ഇതേതു സിനിമയുടെ ഷൂട്ടിങ്ങാണെന്നു നോക്കാനായി കുറച്ചു മുന്‍പോട്ടു നീങ്ങിയപ്പോള്‍ കണ്ട കാഴ്ച എന്റെ സകല ഞാടി ഞരംബുകളേയും കോരിത്തരിപ്പിക്കുന്നതായിരുന്നു.
ബില്‍ഡിംഗ് പണി ഒക്കെ നടക്കാറുള്ളപ്പോള്‍ കാണുന്ന ഒരു വലിയ ക്രെയിനില്‍ എന്റെ കാര്‍ തൂങ്ങി കിടക്കുന്നു...എനിക്കു ഒന്നും മനസ്സിലായില്ല.അപ്പോള്‍ എന്റെ കാര്‍ എന്നു പറഞ്ഞു പാഞ്ഞു ചെന്നാല്‍ അവിടെയുള്ള 2-3 പോലീസ് ജീപ്പ്പിലെ പൊലിസുകാരെല്ലാം എന്നെയും എന്റെ അഛനേയും ഒക്കെ സ്നേഹത്തോടെ സംബോധന ചെയ്യും എന്നതു കൊണ്ട് ഞാന്‍ പതുക്കെ കാഴ്ച കണ്ടു രസിച്ചിരിക്കുന്ന ഒരാളിനോടു കാര്യം തിരക്കി.അപ്പൊഴല്ലേ കാര്യം അറിയുന്നത്...
അന്നു നമ്മുടെ ഇപ്പൊഴത്തെ ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി ആന്റണി കേരളത്തിന്റെ ചീഫ് മിനിസ്റ്റര്‍ ആയിരിക്കുന കാലം.നമ്മുടെ CM ന്റെ പത്നി മാഡം എലിസബത് ആന്റണി വൈകുന്നേരം ഏതോ ബന്ദു വീട് സന്ദര്‍ശത്തിനു ഇറങ്ങിയതാ.അവര്‍ക്കു പൊകേണ്ടിയിരുന്നതു മെയിന്‍ റോഡില്‍ നിന്നു ഒരു സൈഡ് റോഡിലേക്കാണ്.അന്നു നമ്മുടെ നാട്ടില്‍ ലോഡ് ഷെഡ്ഡിംഗ് ഉണ്ടായിരുക്കുന സമയം.ഞാന്‍ ഹോട്ടലില്‍ കഴിക്കാന്‍ പൊകുന്നതിനു മുമ്പ് കാര്‍ പാര്‍ക്ക് ചെയ്തതു മെയിന്‍ റോഡില്‍ നിന്നു സൈഡ് റോഡിലേക്കു പോകാനുള്ള വഴി മുഴുവന്‍ കവര്‍ ചെയ്തു അവിടെ അങ്ങനെ ഒരു റോഡേ ഇല്ലെന്നു തൊന്നിപ്പിക്കും വിധം.ഇരുട്ടത്തു അവിടെ ഒരു സൈഡ് റോഡ് ഉണ്ടെന്നു ദൈവം തംബുരാനു പൊലും മനസ്സിലാവില്ല എന്നതു വേറെ കാര്യം.
എന്തായാലും നമ്മുടെ എലിസബത് മാഡം 4-5 മിനിട്ട് റോഡില്‍ കിടന്നു.പിന്നെ അവരെന്തു ചെയ്യും. എന്തായാലും നാടു ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഭാര്യ അല്ലേ.അവര്‍ പൊലിസ് കണ്ട്രോള് റൂമിലേക്കു വിളിക്കുന്നു.കണ്ട്രോള് റൂമില്‍ നിന്നു നാലുപാടും മെസ്സേജ് തുരുതുരാ പായുന്നു.CM ന്റെ പത്നിയെ ആരൊ ബ്ലോക്ക് ചെയ്തിരിക്കുന്നു !!!..തിരുവനന്തപുരത്തെ എല്ലാ സ്റ്റേഷനില്‍ നിന്നും പോലീസ് ജീപ്പ്പുകള്‍ പാഞ്ഞ് എത്തുന്നു.ഷൈന്‍ ചെയ്യാന്‍ കിട്ടുന്ന അവസരം അല്ലേ.വിട്ടു കളയാന്‍ പറ്റുമോ.വന്ന പോലീസ് വണ്ടികള്‍ മൊത്തം ഹോണ്‍ അടിക്കുന്നു.ഇതൊക്കെ ഞാന്‍ എവിടന്ന് അറിയാന്‍.ഹോട്ടലിനകത്തു ചിക്കനുമായി മല്ലടിക്കുവല്ലേ.ഹോണ്‍ അടിച്ചിട്ടും ആരെയും കാണാത്തതു കൊണ്ട് ഉടന്‍ അവിടെ നിന്ന ഒരു S.I ഓര്‍ഡറിടുന്നു.വരട്ടേ ക്രെയിന്‍. പൊക്കട്ടെ കാറിനെ !!!..
കാറിനെ അവിടെ നിന്നു പതുക്കെ തള്ളി നീക്കേണ്ട കാര്യമേ ഉള്ളൂ.ഇനി അതിനകത്തു വല്ല ബോംബ് വല്ലതും ആണെന്നു വിചാരിച്ചു കാണും,.. അങ്ങനെ ക്രെയിന്‍ ഒക്കെ വന്നു നമ്മുടെ കാറിനെ ആഘോഷമായി പൊക്കുന്ന സീനറി ആയിരുന്നു ഞാന്‍ ഹോട്ടലില്‍ നിന്നു ഇറങ്ങിയപ്പൊള്‍ കണ്ടത്.
അവിടെ നിന്നു എന്റെ കാറാ എന്നൊക്കെ പറഞ്ഞാല്‍ CM ന്റെ പത്നിയെ തടയാന്‍ വന്ന വല്ല തീവ്രവാദി എന്നും പറഞ്ഞു എന്നെയും പിടിച്ചു അകത്തിടും എന്നതുകൊണ്ടു ഒന്നും പറയാതെ ഞാന്‍ അവിടെ നിന്നും മുങ്ങി.നേരെ ഓഫീസിലെത്തി എം.ഡിയുടെ അടുത്തു കാര്യം പറഞ്ഞു.പുള്ളി 2-3 ഫോണ്‍ കാള്‍സ് ഒക്കെ നടത്തി സംഗതി ഒന്നു മയപ്പെടുത്തി.അങ്ങനെ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ ചെന്നു ഫൈനും അടച്ചു രാത്രി 1.00 മണിയോടെ വീട്ടില്‍ എത്തി..
അതിനു ശേഷം പിന്നെ കാര്‍ പാര്‍ക്കു ചേയ്യുന്നതിനു മുന്‍പു രണ്ടു പ്രാവശ്യം ആലോചിക്കും . അടുത്തെങ്ങാനും ഒരു റോഡു പൊയീട്ടു ഒരു ഊടു വഴി എങ്കിലും ഉണ്ടെങ്കില്‍ അതിന്റെ പരിസരത്തു പൊലും പാര്‍ക് ചെയ്യില്ല.അനുഭവം ഗുരു....

Wednesday, September 12, 2007
ഇക്കുമോള്..
Monday, September 10, 2007
ശ്രീമതിയ്ക്കു വേണ്ടി ഒരു പോസ്റ്റ്
ശ്രീമതിയും ഇക്കുമോളും ഓണത്തിനു നാട്ടില്‍ പോയിരിക്കുവാ.ചൊറും ചമ്മന്തിയും മാത്രം വച്ചു കഴിച്ചു കഴിയുമ്പോഴാണു പൊകുന്നതിനു മുന്‍പ് ശ്രീമതി വച്ചു തന്ന ഫ്രൈഡ് റൈസീനേയും ചിക്കനേയും ഓര്‍മ്മ വന്നത്. അന്നു ഇതിന്റെ പടം എടുക്കുമ്പോള്‍ ഇതു ബ്ലോഗില്‍ ഇടണം എന്നു ശ്രീമതി ഓര്‍മിപ്പിച്ചതു കൊണ്ടു ചുമ്മാ ഇതു ബ്ലോഗില്‍ ഇടുന്നു.

ഡിസ്ക്ലൈമര്‍: ഇതു കണ്ട് മനസ്സിലും വായിലും തോന്നുന്ന മാനസിക വ്യാപരങ്ങള്‍ക്ക് ഞാനൊ ശ്രീമതിയൊ ഉത്തരവാദി അല്ല.:-)

Wednesday, August 22, 2007
ടിക്കറ്റ് ചെക്കിംഗ്
ഇന്നേക്കു ഏകദേശം 10 വര്‍ഷങ്ങള്‍ക്കു മുന്‍പ്, എഞ്ചിനീയറിംഗ് പഠനം ഒക്കെ കഴിഞ്ഞു വീട്ടില്‍ വായും നൊക്കി ഇരിക്കുന്ന സമയം. ഇവനൊക്കെ എഞ്ചിനീയറിംഗ് കഴിഞ്ഞിട്ടും വായും നോക്കി നടക്കുവാണല്ലൊ എന്നു നാട്ടുകാരു പറഞ്ഞു തുടങ്ങിയപ്പൊല്‍ ഇനി അവിടെ നില്‍ക്കുനതു അത്ര പന്തിയല്ലെന്നു തോന്നി. എഞ്ചിനീയറിംഗ് കഴിഞ്ഞ ഏതു കൊഞ്ഞാണനും(കടപ്പാട്:മലയാള ഭാഷക്കു പുതിയ പുതിയ മനോഹരമായ വാക്കുകള്‍ സമ്മാനിക്കുന്ന നമ്മുടെ ബഹുമാന്യനായ മന്ത്രിയോട്) ബാംഗ്ലൂര്‍ എന്ന ഉദ്യാനനഗരിയില്‍ ജൊലി കിട്ടുമെന്ന മിഥ്യാധാരണ മൂലം ഞാനും ബാംഗ്ലൂരിലെക്കു തീവണ്ടി കയറി. കയറിയ തീവണ്ടിയില്‍ നിന്നും ഇറങ്ങി അങ്ങനെ ഞാനും ബാംഗ്ലൂരില്‍ എത്തി.
പിന്നെ ദിവസവും ഉടുപ്പും പാന്റ്സുമൊക്കെ തേച്ചു മിനുക്കി ബയൊഡാറ്റ കൊടുക്കാന്‍ പോകലും ഇന്റര്‍വ്യൂ അറ്റെന്‍ഡ് ചെയ്യാന്‍ പോകലുമൊക്കെയായിരുന്നു പ്രധാന ഹോബി.ജൊലി തെണ്ടാന്‍ വേണ്ടി വീട്ടില്‍ നിന്നുള്ള സാമ്പത്തിക സഹായം വളരെ വളരെ കൂടുതലായതിനല്‍ ഇന്റര്‍വ്യൂ അറ്റെന്‍ഡ് ചെയ്യാനും ബയൊഡാറ്റ കൊടുക്കാന്‍ പോകാനുമൊക്കെ സധാരണ കര്‍ണാടക സര്‍ക്കാര്‍ ബസ്സ്(B.M.T.C) ബസ്സ് തന്നെ ആയിരുന്നു ശരണം.
അങ്ങനെ ഒരു ദിവസം രാവിലെ കുളിച്ചു കുട്ടപ്പനായി ഒരു ഇന്റര്‍വ്യൂ അറ്റെന്‍ഡ് ചെയ്യാനായി പൊകുന്നിടത്താനു സംഭവത്തിന്റെ തുടക്കം.വൈറ്റ് ഫീല്‍ഡിലെക്ക് പോകാനായി ഒരു ബസില്‍ ചാടി കയറി.ബസ്സില്‍ അധികം തിരക്കൊന്നും ഇല്ല.കണ്ടക്റ്ററിന്റെ കയ്യില്‍ നിന്നും ടിക്കറ്റും വാങ്ങിച്ചു അന്നും ഇന്നും എന്റെ വീക്നെസ്സ് ആയ സൈഡ് സീറ്റില്‍ ഇരുന്നു.നല്ല തണുത്ത കാറ്റ്. ഞാന്‍ പതുക്കെ ഉറങ്ങാന്‍ തുദങ്ങി.ഞാന്‍ ഇന്റര്‍വ്യൂവിനു പൊകുന്ന കമ്പനിയുടെ M.D ആകുന്നതും കറങ്ങുന്ന കസേരയില്‍ മലര്‍ന്നു കിടന്നു ഉറങ്ങുന്നതുമൊക്കെ സ്വപ്നം കണ്ടു സുഖമായി ഉറങ്ങുമ്പോഴാണു ആരൊ ദേഹത്തു തട്ടി വിളിക്കുന്നതായി തോന്നിയത്
കറങ്ങുന്ന കസേരയെ കറങ്ങാന്‍ വിട്ടിട്ടു ഞാന്‍ സ്വപ്നലോകത്തില്‍ നിന്നും ഉണര്‍ന്നു. ഒരു ടിക്കറ്റ് എക്സാമിനര്‍ ആണു എന്നെ തട്ടി വിളിച്ചത്.ബാംഗ്ലൂരില്‍ എത്തിയിട്ടു ആദ്യമായിട്ടാണു ഒരു ടിക്കറ്റ് എക്സാമിനരെ കാണുന്നതു തന്നെ .അത്രേയുള്ളൊ കാര്യം എന്നു വിചരിച്ചു പോക്കെറ്റില്‍ നിന്നു ടിക്കറ്റ് എടുക്കാന്‍ ഞാന്‍ കയ്യിട്ടു. അപ്പൊഴാണു ആ നഗ്നമായ ഭീകര വിജ്രിംഭിത സത്യം ഞാന്‍ മനസ്സിലാക്കുന്നത്.അനിക്സ്പ്രേ പരസ്യത്തില്‍ പറയുമ്പോലെ ടിക്കറ്റ് പൊയിട്ടു ടിക്കറ്റിന്റെ പൊടി പൊലുമില്ല കണ്ടു പിടിക്കാന്‍.എവിടെ വച്ചൊ ഞാന്‍ ആ M.D കസെരയില്‍ ഉറക്കത്തില്‍ കറങ്ങുന്നതിനിടയില്‍ എന്റെ കയ്യില്‍ നിന്നു സാധനം കൈമോശം വന്നിരിക്കുന്നു. കൈയ്യിലാണെങ്കില് ആകെപ്പാടെ 50 രൂപയേ ഉള്ളൂ.എനിക്കു പുള്ളിയോദു എന്തു പറയണമെന്നു ഒരു പിടിയുമില്ല."ഞാന്‍ ടിക്കറ്റ് എടുത്തതാ. എവിടെയൊ പൊയി എന്നൊക്കെ പറഞ്ഞു നൊക്കി.പുള്ളി ഒരു മൈണ്ടുമില്ല.
എന്റെ വടി ആയി തേച്ച ഷര്‍ട്ടും പാന്റ്സും ഒക്കെ കണ്ടിട്ടാകണം അധികം ഒന്നും പറയാതെ o.k. 500 rs Fine എന്നു മാത്രം പറഞ്ഞിട്ടു അടുത്ത സീറ്റിലെക്കു പൊയി. ആള്ക്കാര് ഒക്കെ വിചാരിച്ചു 500 രൂപയല്ലേ, ഇയാളെ കണ്ടാല്‍ 5000 ആയാലും കൊടുക്കുമല്ലൊ. പക്ഷെ 50 രൂപ മാത്രം ഉള്ള എന്റെ വിഷമം ഞാന്‍ അരോടു പറയാന്‍. ബംഗ്ലൂരിലെ ആ കൊടും തണുപ്പിലും ഞാന്‍ നിന്നു വിയര്‍ക്കാന്‍ തുടങ്ങി. ഇപ്പൊള്‍ എന്റെ മാനം കപ്പല്‍ കയറി അങ്ങു യുറൊപ്പിലോ അന്റാര്‍ട്ടിക്കയിലൊ പൊകുമെന്നു ഞാന്‍ ഉറപ്പാക്കി.അപ്പൊഴെക്കും ടിക്കറ്റ് പരിശൊധന ഒക്കെ കഴിഞ്ഞിട്ടു ആ മാന്യ ദെഹം എന്റെ അടുത്തെത്തിയിരുന്നു.പുള്ളിക്കു കൂടെ നില്ക്കുന പുരുഷാരങ്ങളുടെ ഇടയില്‍ തിളങ്ങാന്‍ ഞാന്‍ മാത്രമെ അന്നു ഇരയായി കിട്ടിയുള്ളു.ഞാന്‍ എന്റെ ദയനീയമായ സ്വരത്തില്‍ ടിക്കറ്റ് എടുത്തതാണ് എന്നൊക്കെ പറയുന്നുണ്ട്.ഇവന്മാരൊക്കെ രവിലെ എവിടെന്നു വരുന്നു എന്നു അയാള്‍ കന്നടയിലാണു പറഞ്ഞതെങ്കിലും നമ്മളെ തെറി പറയുന്നതു ഏതു ഭാഷയില്‍ ആയാലും മനസ്സിലക്കാന്‍ വലിയ കഴിവൊന്നും വെണ്ടാത്തതു കൊണ്ടു എനിക്കു അയാള്‍ പറഞ്ഞതെല്ലാം പിടി കിട്ടി.എങ്കിലും ഞാന്‍ ഒന്നും മനസ്സിലായില്ലെന്നു നടിച്ചു.
ആ നിമിഷം ഭുമി പിളര്‍ന്നു, അല്ല ആ ബസ്സ് പിളര്‍ന്നു താഴോട്ടു പൊയിരുന്നെങ്കില്‍ എന്നു ശരിക്കും ആഗ്രഹിച്ചു പോയി...പെട്ടെന്ന് എന്റെ സീറ്റില്‍ കൂടെയിരുന്ന ആള് ഇതാണൊ നിങ്ങളുടെ ടിക്കറ്റ് എന്നു പറഞ്ഞ് ഒരു ടിക്കറ്റ് പൊക്കി കാണിക്കുന്നു. താഴെ കിടന്നു കിട്ടിയതാനത്രേ.
ടിക്കറ്റ് കിട്ടിയപ്പൊള്‍ യുറോപ്പിലേക്കോ അമെരിക്കയിലെക്കോ ഉള്ള ഫ്ലൈറ്റ് ടിക്കറ്റ് കയ്യില്‍ കിട്ടിയ പൊലത്തെ അവസ്ഥയിലയിരൂന്നു ഞാന്‍.ടിക്കറ്റ് അയാള്‍ വങ്ങിച്ചു നോക്കി. നമ്പര്‍ കറക്റ്റ് ആണ്.
അടുത്ത സീന്‍ ഞാന്‍ മനസ്സില്‍ ആലോചിച്ചു. ടിക്കറ്റ് എക്സാമിനര്‍ സോറി പറയുന്നു. ഞാന്‍ നൊ പ്രോബ്സ് എന്നു പറഞ്ഞു കൊണ്ടു വീണ്ടും വിജയശ്രീലാളിതനായി സീറ്റിലേക്കു പോകുന്നു.പക്ഷെ പുള്ളി പറഞ്ഞതോ " വയസ്സു പത്തു ഇരുപത്തി അഞ്ച് ആയെന്നു തോന്നുന്നു. ഒരു ടിക്കറ്റ് സൂക്ഷിക്കാനറിയത്ത ഇവനൊക്കെ ഏതു കോത്താഴത്തു നിന്നു വരുന്നു.(കോത്താഴത്തുകാര്‍ ക്ഷമിക്കുക, കോത്തഴാത്തിന്റെ കാര്യം കന്നട ഡ്രൈവര്‍ പറഞ്ഞതല്ല.അതു ഞാന്‍ കൈയില്‍ നിന്നും ഇട്ടതാ), ആ ബസ്സില്‍ ഇരുന്നാല്‍ യൂറൊപ്പില്‍ പോകാന്‍ കപ്പലു കയറിയ മാനം അവിടന്നു സൊമാലിയയിലേക്കു പോയാലോ എന്നു ഭയന്നു അടുത്ത സ്റ്റോപ്പ് എത്തിയപ്പോഴത്തെക്കും ഞാന്‍ ബസ്സില്‍ നിന്നു ചാടി ഇറങ്ങി,,

Monday, August 20, 2007
ബൂലോകത്തെ സൂപ്പര്‍സ്റ്റാറുകള്‍--എഡിറ്റെഡ്
ശ്രീ വി.കെ .ശ്രീരാമന് വിശാലമനസ്കനെ ബൂലോകത്തെ മോഹന്‍ലാല്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നു.
അങ്ങനെയെങ്കില്‍ എനിക്കു കുറുമാനെ ബൂലൊകത്തെ മമ്മൂട്ടി എന്നും വിശേഷിപ്പിക്കാമല്ലോ അല്ലേ
ഇനി നമുക്ക് ഒരു സുരേഷ് ഗോപിയേയും ദിലീപിനേയും വേണം.അതു Reader's Choice..
പിന്നെ കലാഭവന്‍ മണിയെ അന്വേഷിക്കണ്ട. അതിനു നമ്മുടെ 'ങ്യാഹഹാ...!' ഇപ്പോഴെ രംഗത്തുണ്ടല്ലൊ...

Thursday, August 9, 2007
ഗോ ഇല്ല
മുകളിലത്തെ ഹൗസ് ഓണറിന്റെ വീട്ടില്‍ പൊയി കളിക്കുക എന്നുള്ളതാണു ഇക്കു മൊളുടെ പ്രധാന വിനോദം.ഇന്നലെ മുകളില്‍ കളിക്കാന്‍ പോയപ്പൊള്‍ അവിടത്തെ ചെക്കന് മോളോടു Go Outside എന്നു പറഞ്ഞു.മോള്‍ക്കു കാര്യം മനസ്സിലായി. ഹും. എന്നോടു ഇറങ്ങി പോകാന്‍ പറയുന്നോ...
അവന് പറഞ്ഞതിനനുസരിച്ചു തിരിച്ചു പറയാനും അവള്‍ക്കു അറിയില്ല. അപ്പോള്‍ എന്തു ചെയ്യും. അറിയാവുന്ന ഇംഗ്ലീഷും അറിയാവുന്ന മലയാളവും കൂട്ടി അവള് കാച്ചി." ഗോ ഇല്ല, ഗോ ഇല്ല. നീ ഗോ"എന്റെ നല്ലപാതി മൊളുടെ മംഗ്ലീഷ് കേട്ടു അന്തം വിട്ടു നിന്നു....

Thursday, August 2, 2007
കോണ്‍ഫറന്‍സ് കോള്‍
ഇന്നു വൈകുന്നേരം 8.00 മണിക്കു അമേരിക്കയിലെ റ്റീം മെംബേഴ്സുമായിട്ടു കോണ്‍ഫറന്‍സ് കാള്‍ ആണ്.മണി 5.00 ആയതേ ഉള്ളൂ. ഇനിയും കിടക്കുന്നു 3 മണിക്കൂര്‍. സമയം കളയാന്‍ എന്തു വഴി എന്നു ആലോചിച്ചപ്പോള്‍ തോന്നി ഇതിനെ പഠ്ഠി തന്നെ എഴുതാമെന്ന്.
എന്റെ ഇക്കുമോള് ഇപ്പൊ വിളിച്ചു പറഞ്ഞതേ ഉള്ളൂ "അഛന് പെട്ടെന്നു വാ" എന്ന്.പാവം എന്നെയും നോക്കി ഇരിക്കുന്നുണ്ടായിരിക്കും കളിക്കാന്‍.
എന്റെ മാനേജര്‍ ഞാന്‍ വീട്ടില്‍ നിന്നു കോള്‍ അറ്റെണ്ട് ചെയ്യാന്‍ നൊക്കാം എന്നു പറഞ്ഞു കൊണ്ടു നെരത്തേ മുങ്ങി.പുള്ളി എന്തായാലും അറ്റെണ്ട് ചെയ്യ്തില്ലെന്നു എനിക്കും അയാള്‍ക്കും നല്ലവണ്ണം അറിയാം.അങ്ങെനെ ഇന്നത്തെ കോളും എന്റെ തലയില്‍ ആയി.
പിന്നെ നമ്മള് എന്തു സ്റ്റാറ്റസ് പറഞ്ഞാലും അവന്മാര് Good job, wonder ful job എന്നൊക്കെ പറയുന്നതു കൊണ്ടു വലിയ കുഴപ്പമില്ല.അവരുടെ സമയം രവിലെ 7.00 മണി ആണ്.അതു കൊണ്ടു അവന്മാര് ഉറക്കത്തില്‍ നിന്നു നേരെ വരുന്നതു കോള്‍ അറ്റെണ്ട് ചെയ്യാനാണ്.കോളിനിടയില്‍ ഉറങ്ങുന്നതും അപൂര്‍വമല്ല.
ഒരു ദിവസം ഞാന്‍ സ്റ്റാറ്റസ് എല്ലം പറഞ്ഞതിനു ശേഷവും അങ്ങേതലയ്കല്‍ നിന്നു ഒരനക്കവും ഇല്ല.Are you there എന്നു 2-3 തവണ ചൊദിച്ചപ്പോള് അവന് ഞെട്ടി എണീട്ടീറ്റു fine job എന്നു പറഞ്ഞതു കെട്ടിട്ടു ചിരിക്കാന്‍ വന്നതാ.ചിരിക്കന്‍ പറ്റാത്തതു കൊണ്ട് Thank you പറഞ്ഞു ആണ് അവിടെ നിര്‍ത്തിയത്
കോളിനു സമയം ആയി. ഞാന്‍ പൊയി വിളിക്കട്ടെ...

Thursday, July 26, 2007
Subscribe to:
Posts (Atom)